അപരിചിതം

 അപരിചിതം 



അപരിചിതന്റെ നഗരം, 

അപരിചിതന്റെ സായാഹ്നം, 

ജീവിതത്തിലെ അപരിചിതൻ, 

അപരിചിതന്റെ പേര്,


 അപരിചിതന്റെ ജീവിതം,

 ജീവിതത്തിന്റെ ദുരിതം 

 വേർപിറിഞ്ഞവർ വീണ്ടും 

ചേരുന്നു  അപരിചിതന്റെ നഗരത്തിൽ 

അപരിചിതന്റെ സായാഹ്നം, 


നീ ഇല്ലെങ്കിലും കഴിയുന്നു 

മധുരമായി തോന്നുന്നു വിരഹം 

ഇതൊക്കെ നിന്റെ കാരണത്താൽ 

ഒരു പക്ഷെ നിനക്കറിയില്ലല്ലോ 

കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുംപോലെ 

ഇതൊക്കെ ഒരു തോന്നലാകുമോ 

എന്ത് തോന്നുന്നു ഇതിനെ പറ്റി 

അപരിചിതമായ നഗര ജീവിതം 

അപരിചിതമായ തോന്നലുകൾ 


രാവുകൾ പകലുകൾ കടന്നു 

നിൻ വരവൊന്നുമറിഞ്ഞില്ല 

ജീവിതം തുടർന്നു 

ഈ അപരിചിതമായ നഗരത്തിൽ 


ജീ ആർ കവിയൂർ 

25 .12 .2022 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “