അവസാനം ഉണ്ടായിരിക്കരുതെ
അവസാനം ഉണ്ടായിരിക്കരുതെ
ആരോ ചോദിക്കുന്നുണ്ടായിരുന്നു
എന്റെ ജീവിതത്തിന്റെ വില എത്രയെന്ന്
എനിക്ക് ഓർമ്മ വന്നു ചെറുതായി
നിന്റെ പുഞ്ചിരിക്കുന്ന മുഖം
അതങ്ങ് ഉള്ളകം വരെ
എരിക്കും പോലെയായിരുന്നു
പരിഭവങ്ങളും പരിവേദനങ്ങളും
ഉണ്ടാവുമല്ലോ സ്വാഭാവികം
കാലത്തിനനുസരിച്ച് മാറുക
ഇല്ലെങ്കിൽ കാലത്തെ തന്നെ മാറ്റുക
ഇല്ലായ്മകളും പൊല്ലായ്മകളെയും മറക്കുക
ഏത് പരിതസ്ഥിതിയിലും കഴിയുവാൻ
പഠിക്കുക
പ്രണയം ഇല്ലായിരുന്നുവെങ്കിൽ
ഒന്നു പറയാമായിരുന്നേനെം
നിന്റെ ഈ മൗനം തന്നെ
എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചുവല്ലോ
ആഗ്രഹം അല്പമേ ഉള്ളൂ ഈ ജീവിതത്തിനോട്
നിന്റെ തുണയുണ്ടാവണം അതോടൊപ്പം
ഈ ജീവിതത്തിന് ഒരു അവസാനം
ഉണ്ടായിരിക്കരുതേ എന്നു മാത്രം
ജിീ ആർ കവിയൂർ
19 12 2022
Comments