വന്നില്ലേ
വന്നില്ലേ
നീ എന്റെ മിഴികൾ നിറച്ചു
മഴയായി പൊഴിഞ്ഞില്ലേ
നീ കാറ്റിന്റെ കൈകളായി മാറി
കുളിരു പകർന്നില്ലേ
നോവിന്റെ തീരങ്ങളിൽ
വെയിലെറ്റുവാടുമ്പോൾ
തണ്ണീർ പന്തലായി നിന്ന്
താങ്ങായി മാറിയില്ലേ
ഓർമ്മകൾ വന്നുണർത്തുമ്പോൾ
പ്രണയാക്ഷരമായി നാവിൻ
തുമ്പിലൂടെ കവിത വിളമ്പി
വിരഹമകറ്റിയില്ലേ
പൈതാഹങ്ങളേറുമ്പോൾ
അഗ്നിച്ചിറകുക നൽകി
ജഠരാഗ്നിക്കു വക നൽകിയില്ലേ
ജയപരാജയങ്ങൾ തുണയേകിയില്ലേ
പ്രാണനിൽ പ്രാണൻ
പകർന്നു നീയങ്ങു
നിഴലായി എൻ കൂടെ
വന്നു നിന്നില്ലേ
ജി ആർ കവിയൂർ
15 12 2022
Comments