മറന്നിടാ൦ കാട്ടി തരിക എങ്കിൽ

 മറന്നിടാ൦  കാട്ടി തരിക എങ്കിൽ 


സ്വന്തം മനസ്സ് ആരോടുമേ  തുറക്കല്ലേ 

അത് തമാശയാക്കുവാൻ നേരമേറെ വേണ്ട 
വേദന എപ്പോഴാണ് തോന്നുന്നത് 
നിങ്ങള്ക്ക് ആരോടെങ്കിലും 
പ്രണയമുണ്ടെയെങ്കിൽ 
അവരുടെ മനസ്സിൽ വേറെ ആരോ യെങ്കിൽ 

കുറ്റം കൂട്ട് വിടുന്നവരോട് മാത്രം 
കുറ്റമറഞ്ഞിട്ടും  സൗഹൃദം
നില നിത്തുന്നവർ വളരെ ദുർലഭമല്ലോ 
നമ്മുടെ ജീവിതത്തിൽ കണ്ടു മുട്ടുന്നവർ 
ചിലരുണ്ട് അവരോട് എത്ര സംസാരിച്ചാലും 
മടുപ്പുളവാകില്ല നേരം പോകുന്നത് അറിയുകയുമില്ല 

നിന്നെ ഓർമ്മ വരില്ല 
നീ ഓർമ്മയായി തുടരുന്നു 
തെറ്റ് കുറ്റങ്ങളുണ്ടെങ്കിൽ 
ശകാരിക്കുക , പക്ഷെ
മൗനിയായി ഇരിക്കരുതേ 

കേൾക്കുക , എനിക്ക് മരിക്കുന്നതിന് മുൻപ് 
നിന്റെ കൂടെ ജീവിക്കണം 

നിന്റെ ഓർമ്മകൾ വരുമ്പോൾ 
കണ്ണുകൾ സമ്മതിക്കുമെങ്കിലും 
ഈ താന്തോന്നിയാം മനസ്സ് സമ്മതിക്കുന്നില്ല 

ചിലർ  ചിലർക്ക് നൽകിയ കൂട്ടുകെട്ട് 
മറന്നു പോകുന്നു എന്നാൽ 
ചിലർ തന്നു പോകുന്നു ചതി 
അത് ഒരിക്കലും മറക്കാനാവില്ല 

എല്ലാം മാറുകയാണ് 
എല്ലാവരും മാറുകയാണ് 
ഇനി എന്റെ ഊഴമാണ് 

കരഞ്ഞു കൊണ്ട് ചില 
ഓർമ്മകൾ മറക്കുവാനാവുന്നില്ല
എന്നാൽ ചിരിച്ചു കൊണ്ട് വേദനകളെ 
ഒളിപ്പിക്കുവാനാവില്ലല്ലോ ..

മനസ്സ് തെറ്റായ ഇടത്ത്  അകപ്പെട്ടുകിൽ 
ഒരുനാൾ അല്ലെങ്കിൽ മറുനാൾ 
അത് ഉടഞ്ഞു തകരുമല്ലോ 

സൗന്ദര്യവും ആകൃതിയും കണ്ട് 
പ്രണയിക്കുന്നവർ നിങ്ങൾക്ക് 
മനസ്സു കൊണ്ട് ഇഷ്ടപ്പെടുന്നവരെ കിട്ടുകയില്ല 

മറന്നീടാ൦  നിന്നെ ആ നിമിഷം 
ഒരു വട്ടം നീ കാട്ടി തരിക 
എന്നെക്കാൾ നിന്നെ സ്നേഹിക്കുന്നവനെ ..

ജീ ആർ  കവിയൂർ 
19 12 2022  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “