ആരും പറയാത്താ കഥ(ഗസൽ )
ആരും പറയാത്താ കഥ
(ഗസൽ )
ഒരു പ്രണയത്തിൻ ഗസൽ പാടാം
മനസ്സിലുള്ളത് പറയും പോലെ
നീ നദിയും ഞാനതിൻ തീരവും
ആശയുടെ തിരമാലകളാൽ
തീരത്തിൽ വന്നലയ്ക്കും
നുര പതയും തിരയുടെ
പ്രണയം തീരത്തെ തൊട്ടകലുന്നു
ഒരു പ്രണയത്തിൻ ഗസൽ പാടാം
മനസ്സിലുള്ളത് പറയും പോലെ
ജീവിതമെന്നത് ഒന്നുമല്ല
എന്റെയും നിന്റെയും
ആരുമറിയാത്ത
ആരും കേൾക്കാത്ത
കഥയല്ലോ
ഒരു പ്രണയത്തിൻ ഗസൽ പാടാം
മനസ്സിലുള്ളത് പറയും പോലെ
ജീ ആർ കവിയൂർ
26 11 2022
Comments