വാഴാലിക്കാവു ഭഗവതിയെ
വാഴാലിക്കാവു ഭഗവതിയെ
വാഴാലിക്കാവു വാഴുമ്മേ
ശരണം ശരണം
പാഞ്ഞാളിലെ പൈങ്കുളം ഗ്രാമത്തിൽ വാഴാലിപ്പാടം ഭാരതപ്പുഴയുടെ ഒരത്ത് വടക്കോട്ടു തിരിഞ്ഞിരിയ്ക്കുന്ന ഭഗവതിയെ
വാഴാലിക്കാവു വാഴുമ്മേ
ശരണം ശരണം
പടിഞ്ഞാറോട്ടു തിരിഞ്ഞിരിക്കുന്ന നവകുറുംബക്കാവു ഭഗവതിയും തുണക്കുന്നൂ ഭക്തരെയെന്നും .
അമ്മേ ഭഗവതി നീയെ തുണ
വാഴാലിക്കാവു വാഴുമ്മേ
ശരണം ശരണം
കുംഭമാസത്തിലെ അശ്വതി നാളിൽ
അമ്മയുടെ പ്രീതിക്കായി
വേല കളിയുണ്ടെയിവിടെ
അമ്മേ ഭഗവതി നീതന്നെ ആശ്രയം
വാഴാലിക്കാവു വാഴുമ്മേ
ശരണം ശരണം
മീനമാസത്തിലെ രേവതി നാളിലല്ലോ
അമ്മയുടെ പ്രതിഷ്ഠാദിനം ,
ദേവീക്കായ് ദിവനവും
ദാരികവധം പാട്ടു പാടി
വണങ്ങുന്നുഭക്ത ജനങ്ങൾ
വാഴാലിക്കാവു വാഴുമ്മേ
ശരണം ശരണം
മണ്ഡലക്കാലത്തു കളമെഴുത്തു പാട്ടുമുണ്ടല്ലോ ദേവിക്കായ്
അമ്മേ ഭഗവതി തന്നെ രക്ഷ
അമ്മേ ശരണം ദേവി ശരണം
വാഴാലിക്കാവു വാഴുമ്മേ
ശരണം ശരണം
ജീ ആർ കവിയൂർ
19 11 2022
Comments