നിന്നെ ഓർമ്മ വന്നു
വസന്തം എപ്പോൾ വന്നുവോ
അപ്പോൾ പൂ വിരിഞ്ഞു
എപ്പോൾ അമ്പിളി വിരിഞ്ഞുവോ
താരകങ്ങൾ മിന്നി തെളിഞ്ഞുവോ
എനിക്ക് നിന്നെ ഓർമ്മ വന്നു
പാട്ടിന്റെ ശ്രുതി നീട്ടാൻ അറിയില്ലെങ്കിലും
നീ എന്റെ ചുണ്ടുകളിൽ സ്വരങ്ങളായ് വിരിഞ്ഞു
എപ്പോഴൊക്കെ ലോകമെന്റെ ഗാനം മുഴുവൻ തുടങ്ങിയോ
മിഴികൾ കണ്ടു കനവ് നിനവാകുന്നത്
നേർക്കുനേർ നോവുകൾ വരുമ്പോൾ
നിന്നെ ഓർമ്മ വന്നു എനിക്ക്
സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും
ചാരു ശില്പമാണ് നീയെനിക്ക്
മിഴികൾ കണ്ടു കനവ് നിനവാകുന്നതറിഞ്ഞു
നോവുകൾ വന്നെടുത്തു അപ്പോൾ നീ ഓർമ്മ വന്നു
ഇല്ല ഒരിക്കലുമില്ലീയി ജീവിതം
ചതിക്കയിലൊരിക്കലും
എനിക്കില്ല ദാഹങ്ങളും
മോഹങ്ങളും ഉടലിന്റെ
ഉള്ളതോ മിടിക്കുന്ന സ്നേഹം
പ്രണയാതുരമായ പ്രേമം
ഇപ്പോൾ വിരഹം കാർന്നു തിന്നുവോ
എനിക്കു നിന്നെ ഓർമ്മ വന്നു
ജീ ആർ കവിയൂർ
Comments