എന്തേ വിളിച്ചിട്ടും വന്നില്ല
വിളിച്ചിട്ടും വന്നില്ല
എന്തേ കെട്ടിപ്പിടിച്ചു ഉറങ്ങാം
അല്ലയോ കല്ലറെ നിന്നെ
ഞാൻ ജീവിതമേറെ കൊടുത്തിട്ടാണ്
നിന്നെ എനിക്ക് ലഭിച്ചത്
കാലത്തിനൊപ്പം മുറിവുകൾ
കഴിയുമെങ്കിലും ഉദാസീനമായി
ജീവിതകാലം മുഴുവനും
ആ സ്ഥായിഭാവം പിന്തുടർന്നു
എന്റെ പ്രണയത്തെ സ്വായത്തമാക്കാൻ
ഇത്രയൊക്കെ മതിയെങ്കിലും
ഒന്നു പിണങ്ങി നോക്കുക അപ്പോൾ
ആരെങ്കിലും സമവായമാക്കാൻ ഒരുങ്ങുമോ
അത്ഭുതപ്പെടുത്തുകയാണ് ഇന്ന്
മരിച്ചതിനുശേഷം സുഹൃത്തുക്കളെ
ചവിട്ടി പുറത്താക്കിയവർ അതാ
നാലു ചുമലുമായി ചുമക്കുന്നുവല്ലോ
ഒരു പ്രാവശ്യം കേവലം
ഒരു പ്രാവശ്യം മാത്രം
കണ്ണുകൾ പരതി നോക്കി
ഇത് പ്രണയമാണ് ഇല്ല ആരുമൊരു
നൂറു തവണ നോക്കിയതേ ഇല്ലല്ലോ സുഹൃത്തുക്കളെ
എന്റെ നിലവിളിയാൽ എല്ലാവരും
കൂട്ടം ചേർന്നു വന്നല്ലോ എന്നാൽ
സങ്കടകരമായ കാര്യം
ഞാനാരെയാണോ വിളിച്ചത്
അവർ മാത്രം വന്നില്ല തിരികെ
ജീആർ കവിയൂർ
21 12 2022
Comments