നോവിൻ ഗീതം (ഗസൽ)
നോവിൻ ഗീതം (ഗസൽ)
ഏകാന്ത രാവുകളിലുടെ
കഴിഞ്ഞുപോകവേ
ഒരിക്കലും തിരികെ വരാത്ത
നിൻ സാമീപ്യമൊർത്തിരുന്നു
എഴുതുകയായ് ഗസലിൻ
ഈണങ്ങളാൽ കുരുത്തോരു
വാക്കുകളാൽ നോക്കിയിരുന്നു
മുകളിൽ മറയും നിലാവിനെ
നിൻ പദചലനങ്ങൾക്കായി
കാതോർത്തേറെ
നിദ്രാവിഹീനമാം രാവുകളിൽ
വിരഹനാം കവിയുടെ
മനസ്സറിഞ്ഞ് രാക്കുയിൽ
പാടി നോവിൻ ഗീതകം
ജീ ആർ കവിയൂർ
27 11 2022
Comments