യാത്രയുടെ വേഗത

യാത്രയുടെ വേഗത

ആഴക്കടലിനു രക്ത വർണ്ണം
വേദനകൾ തിരമാലകളിൽ
പൊങ്ങി താഴുമ്പോൾ 
പ്രവാസമെന്ന വിരഹനോവ്
യാത്രകൾക്ക് വിശപ്പിൻ്റെ
വേഗത നാളെയുടെ കാത്തിരിപ്പ്

മാനം കണ്ണുനീർ വാർത്തു
ദുഃഖങ്ങളുടെ പെയ്ത്തിനു 
നേരെ കുടപിടിച്ചു നീങ്ങി
ജീവിത വഴികളിൽ ഒറ്റപ്പെടൽ
കാലിലെ ചെരുപ്പിൻ്റെ ഞരക്കങ്ങൾ
മാത്രം കേൾക്കുമ്പോൾ 

മനസ്സു ചെന്ന് നിന്നത് 
കുന്നിൻ മുകളിൽ നിന്ന്
കാഴ്ചകളുടെ ഓർമ്മ പുസ്തക
താളിലെ അക്ഷരങ്ങൾ പിന്നിലേക്ക്
നടത്തി , സന്തോഷങ്ങളും അത് 
നൽകിയ അനുഭൂതികളും 

അസ്തമയ സൂര്യനു താനും
ഒരുപോലെ വേദനയുടെ നിറക്കൂട്ട്
നിറച്ചു ആകാശ തിരിശീലയിൽ
മേഘങ്ങൾ കൊണ്ട് ചിത്രം തീർക്കുമ്പോൾ
മനസ്സ് വരച്ചു ചേർത്ത തിരക്കഥയുടെ 
സമാന്തരങ്ങളിലുടെ പ്രയാണം തുടരുകയാണ് ഓർക്കും തോറും
ഗതകാല സ്മരണകൾ അയവിറക്കി
പൊടുന്നനെ ചിരി പൊട്ടി സുഖമോ 
ദുഃഖമോയെന്നറിയാതെ ജീവിത 
ഗാനത്തിൻ്റെ താളം ഏറ്റു പാടി 
വണ്ടിയുടെ വേഗത കൂടി ഒപ്പം
സമാഗമത്തിൻ്റെ നെഞ്ചിടിപ്പ് 

ജീ ആർ കവിയൂർ
21 12 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “