കാണുന്നുണ്ടോ
പ്രണയമഴ നൂലുകളാൽ ബന്ധിച്ചു
വാനത്തെയും ഭൂമിയെയും
പ്രകൃതി പുഞ്ചിരി തൂകി
ഇലയും പുൽക്കൊടിയും
അതറിഞ്ഞു കോരിത്തരിച്ചു
കിളി കുലജാലങ്ങൾ പാട്ടുപാടിയാടി
അരുവികൾ കളാരവമുയർത്തി
കാറ്റുമൂളിയകുന്നു
മലമടക്കുകൾ പുഷ്പിച്ചു
കരിവണ്ടുകൾ തേൻ നുകർന്നു
പൂക്കൾക്കു ചുറ്റും പാറി
മണ്ണു മണമറിയിച്ചു
മനസ്സതു കണ്ടനുഭൂതിയാൽ
ആനന്ദതുന്തിലമായി
എങ്ങും സന്തോഷം കളിയാടി
ഋതു വർണ്ണ രാജികൾ
മാറിമറിയുന്ന കാഴ്ചകൾ
നീയും കാണുന്നുണ്ടോ
ജീ ആർ കവിയൂർ
16 11 2022
Comments