മറന്നങ്ങു പോയല്ലോ

കനവിന്റെ താക്കോൽ 
പഴുതിലൂടെ വന്നു നീ 
തന്നകന്ന പ്രണയാക്ഷരങ്ങൾ 
കുറിക്കുവാനൊർത്തതൊക്കെ 
മറന്നങ്ങു പോയല്ലോ 

പാടാനൊരുങ്ങിയ 
പാട്ടിന്റെ പല്ലവിയുടെ
ശ്രുതിയായ് ലയമായ്
നീ മാറിയപ്പോൾ 

മാലയിട്ടു മലർ മാലയിട്ടു 
ഹൃദയ ക്ഷേത്രത്തിലെ 
ദേവതേ നിനക്കായ്
ആആആആആആ

കനവിന്റെ താക്കോൽ 
പഴുതിലൂടെ വന്നു നീ 
തന്നകന്ന പ്രണയാക്ഷരങ്ങൾ 
കുറിക്കുവാനൊർത്തതൊക്കെ 
മറന്നങ്ങു പോയല്ലോ 

ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “