ചിത്രപതംഗം
ചിത്രപതംഗം
ചുറ്റുവിളക്കിന്റെ
ദീപ പ്രഭയിലായ്
കണ്ടു ഞാനൊരു
ചിത്ര പതംഗത്തെ
കാർത്തിക ദീപം പോലെ
മിഴികളിൽ വല്ലാത്ത തിളക്കം
നീയൊരു ദേവതയോ
അപ്സരകന്യകയോ
കണ്ടിട്ടും വീണ്ടും
കാണുവാനായ്
കരൾ തുടിച്ചു
വല്ലാതെ
മനം തുടിച്ചു
ഒരു വാക്കു മിണ്ടാനായ്
മൊഴിമുത്തു കേൾക്കാനായ്
കാതോർത്തു വലം വച്ചു
വരും നേരം കണ്ടില്ല നിന്നെ
പിന്നെയൊരിക്കലും
ചുറ്റുവിളക്കിന്റെ
ദീപ പ്രഭയിലായ്
കണ്ടു ഞാനൊരു
ചിത്ര പതംഗത്തെ
ജീ ആർ കവിയൂർ
30 11 2022
Comments