ഹൃദയത്തിൽ സൂക്ഷിക്കുന്നു
ഹൃദയത്തിൽ സൂക്ഷിക്കുന്നു
ചന്ദ്രികയും നീയും
നമ്മുടെ തല്ലല്ലോ
മനസ്സേ നീയുമടങ്ങുക
സമ്മതിക്കുമല്ലോ
എല്ലാം നമ്മുടേതല്ലെ
ഇല്ല പരാതികൾ
ഇപ്പോളറിയാമെനിക്ക്
നീ കണ്ടിലെയെന്നു നടിക്കുന്നുയല്ലേ
നീ മറ്റുള്ളവരെ സന്തോഷിപ്പിക്കുക
ഞാൻ വിരഹനായി തന്നെ തുടരാം
അതല്ലേ എനിക്ക് അഭികാമ്യം
നിന്നെ ലഭിക്കണം എന്ന ആഗ്രഹം
അന്നുമില്ലായിരുന്നില്ല വേണം എന്ന്
ഒരിക്കലും തോന്നിയിരുന്നില്ല
മതിയെനിക്ക് മനസ്സിൽ പേടിയുണ്ടായിരുന്നു
എന്നെ നീ വിട്ടകളുമെന്നോർത്ത്
പ്രണയത്താൽ ഇത്രയധികം
എരിഞ്ഞിരുന്നു ഉള്ളമാകെ
അവസാനം ചാരമായ് മാറുമല്ലോ
രണ്ടു നിമിഷത്തിന്റെ
സുഖത്തിനായിയൊരു
ജീവിതം തന്നെ ഹോമിച്ചുവല്ലോ നിനക്കായ്
ചിലർ ഇങ്ങനെയുമുണ്ട്
ഹൃദയത്തിൽ പ്രണയത്തെ
സൂക്ഷിക്കാറുണ്ട്
ഇരു ചെവിയറിയാതെ
ജീ ആർ കവിയൂർ
19 12 2022
Comments