നിത്യശാന്തിയിലേക്ക്
നിത്യശാന്തിയിലേക്ക്
മൗനം ഘനി ഭവിച്ചു
വിമ്മിഷ്ടം ഏറുന്നു
വാക്കുകൾ വിളറിപിടിച്ച്
നാലു പാടും ചിന്നി ചതറി
ഞാനും എൻ്റെ എഴുതാ പുറവും
തുലികയിലെ മഷി ഉണങ്ങി തുടങ്ങി
അക്ഷരങ്ങൾ വിസ്മൃതിയിലാഴും
വരികൾ വഴി കിട്ടാതെ അലഞ്ഞു
എങ്ങും ഇരുൾ പടർന്നത് അറിയുന്നു
നിശ്ശബ്ദതയെ നിന്നിലലിയും
കിനാക്കളൊക്കെയെവിടെ പോയി
മറയുന്നു നിത്യശാന്തിയിലോ
ജീ ആർ കവിയൂർ
06 12 2022
Comments