നിനക്കായി പ്രിയനെ
നിനക്കായി പ്രിയനെ
മഞ്ഞുവീണ വഴിയെ
മഴമേഘങ്ങൾ കാറ്റിലുലയും
വെയിൽ ചാഞ്ഞു നിന്ന നേരം
നിലാവദിക്കുവോളം
നിന്നോർമ്മകൾ മനസ്സിൽ
പെയ്തിറങ്ങി പ്രിയനേ
ഋതുക്കൾ മാറിമാറി
ബാല്യ കൗമാരങ്ങൾ
കൊഴിഞ്ഞുവീണു
നിമിഷങ്ങൾക്കു മൗനമേറി
നിദ്ര കുറഞ്ഞു നിന്നു
കിനാക്കൾ ഒക്കെ വഴി മാറി
എങ്കിലും നിന്നോർമ്മകളെ
മറക്കുവാൻ ആവുന്നില്ലല്ലോ
നീറ്റുന്നുള്ളമാകെ
എൻ വിരഹ നോവിൽ
പെയ്തു കുതിർന്നു
ഒഴുകി പടർന്നു വരികളൊരായിരം
നിനക്കായി മാത്രമായി പ്രിയനെ
ജീ ആർ കവിയൂർ
04 12 2022
Comments