യാത്ര തുടർന്നു

യാത്ര തുടർന്നു 

നെഞ്ചിലേറ്റിയ ഓർമ്മകളാൽ സമാന്തരങ്ങളിലൂടെ നീങ്ങിനിരങ്ങിയ 
വേളയിലറിയാതെ 
പോയി പോയ കാലത്തിൻ 
സ്മൃതികൾ ഉണർന്നു ചിതറിമെല്ലെ 

തുറന്നിട്ട വാതായനങ്ങളിലൂടെ 
പ്രണയം തേടിയ വേളകളുടെ 
കുളിർമയാർന്ന നിമിഷങ്ങൾ 
തറവാട് മുറ്റവും കടന്ന് 

ഇലപൊഴിയും അരയാലിൻ ചുവട്ടിൽ നിൽക്കുമ്പോയി കണ്ടവളും അവനും അവരുടെ രണ്ടു കുട്ടികളും 
അമ്പലപ്പടി കയറുന്നു 

അവൾ കാണാതെമെല്ലെ 
കണ്ണുകൾ തുടച്ചു 
തിരികെ നടന്നതുമൊർത്തു 
കൊണ്ടിടനാഴിയിലൂടെ 
വിഷാദം നിറഞ്ഞു എങ്ങോട്ടോ ലക്ഷ്യമില്ലാതെ 
പ്രകൃതിയുടെ കരലാളനങ്ങളറിഞ്ഞ പ്രവാസത്തിൻ വാസത്തിലേക്ക് 
യാത്ര തുടർന്നു 

ജീ ആർ കവിയൂർ
14 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “