വിരഹത്തിൻ്റെ നോവ്

വിരഹത്തിൻ്റെ നോവ്

രാവുകൾ പകലുകൾക്ക് വഴി മാറവേ 
ഉദിച്ചുയർന്നു ആഴക്കടലിൽ നിന്നും ഉദയോൻ 
തിരമാലകളെ മെല്ലെ തലോടി 
വിരഹത്തിൻ അലകളാൽ പതിച്ചു കരയെ ചുംബിച്ചകന്നു

മലയിൽ നിന്നും ഒഴുകിയിറങ്ങിയ
 പുഴയും വഴിയെ തീരങ്ങളോട് സല്ലപിച്ചു കല്ലിൽ തട്ടി കടലോടടുത്തു ചേരുമ്പോൾ 

ഋതുക്കൾ മാറിമാറി വന്നു
 ഇലപൊഴിച്ചു ചില്ലകൾ 
ശിശിരത്തെ വരവേറ്റു 
പുഴ കടലിനോടിണചേർന്നു
 നുരപതയാൽ 

തേടിയിറങ്ങിയവൾ വയൽവരമ്പു താണ്ടി 
ഗ്രാമപാതയും കടന്ന് പടിപ്പുര വാതിൽ
 തള്ളിത്തുറന്നു തറവാടിന്റെ മുറ്റത്തേക്കെത്തി നിൽക്കുമ്പോഴായി ഒഴിഞ്ഞ കസേര കോലായിൽ പ്രതാപത്തിൻകഥ പറഞ്ഞു .

ഇടനാഴിയും കടന്ന് ഓർമ്മകളുടെ പഴുതുകൾ വകഞ്ഞു മാറ്റി മെല്ലെ തെക്കനിയും കടന്നു ചാവടിയിൽ ഇരുന്നു ചിന്തകൾ മനസ്സിനെ 
മയിൽപേട പോലെ നൃത്തമാടി 
പാദങ്ങളിലെ ചിലങ്ക ചിലമ്പിച്ചു നോവറിയിച്ചു .

പുലർച്ചെ ഒതുക്കുകൾ കേറി മെല്ലെ 
ആൽമരം ചുവടും കടന്ന് കണ്ണുപരതി
ഒരു നെഞ്ചിടിപ്പോടെ 
തൊഴുതു പ്രസാദവുമായി മെല്ലെ അമ്പലക്കുളക്കരയിലും തേടി കണ്ടില്ല 
കരയ്ക്കിരുന്നോർത്തുപോയി
പോയകാലത്തിൻ അനുഭവങ്ങളൊക്കെ .

മെല്ലെ , സന്ധ്യ വരവായ്
തളർന്ന സൂര്യൻ  കടലിലേക്കു താഴ്ന്നു 
നാളെയോളം വരാമെന്ന് സാന്ത്വനം നൽകിയകന്നു രാവിനെ വരവേറ്റുകൊണ്ട് .

ജീ ആർ കവിയൂർ
06 12 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “