നിങ്ങളെത്ര ശ്രേഷ്ഠർ
നിങ്ങളെത്ര ശ്രേഷ്ഠർ
ശരണമന്ത്രങ്ങൾ മുഴങ്ങുന്നു പ്രകൃതിയിൽ....
ശബരിഗിരീശാ നമസ്തേ....
പരശതം പ്രജകൾ,അണയുന്നു അലപോൽ
ശിവഹരി നന്ദന ദർശനം തേടി....
ഒരു കർപ്പൂര തിരിനാളമായി
എരിഞ്ഞമരും നീ അയ്യനായി
അയ്യപ്പനായി നിത്യം
നിന്റെ ജന്മം എത്ര പുണ്യമേ
എന്നുമയ്യനായി ചലിക്കും
നിന്നാവിനാൽ മണിനാദമേ
ഭക്തരുടെ ശ്രദ്ധയുണർത്തും നീയും
അയ്യൻ അഭിഷേകത്തിനായി
ജലം കരുതും വാൽ കിണ്ടിയെ
നിന്റെ ജന്മവും എത്ര മഹത്വം
എത്രയോ ചവിട്ടേറ്റ് അയ്യനുടെ അരികത്ത് എത്തുവാൻ തുണയ്ക്കും പതിനെട്ടു പടികളെ നിങ്ങളെത്ര ധന്യർ
തൊഴുകയ്യുമായി ഇരുമുടിക്കെട്ടെന്തി
അയ്യാ നിന്നരികത്ത് എത്തുവാൻ കഴിയാത്ത
എൻ കർമ്മഫലത്തെ അപേക്ഷിച്ച്
ഇവരോക്കെ എത്ര ശ്രേഷ്ഠരായ ജന്മങ്ങൾ
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
ജീ ആർ കവിയൂർ
23 12 2022
Comments