മടക്കത്തിന് ഓർമ്മ

മടക്കത്തിന് ഓർമ്മ 

ഒഴിഞ്ഞ കീശയും 
നിറഞ്ഞ കണ്ണും 
കനമേറിയ മനസ്സുമായി 
ബന്ധങ്ങളുടെ ആഴമളന്ന് 
മടക്കത്തിന് വേദനയുമായി 
മലയും പുഴയും പല 
കൺ കാഴ്ചകളും 
കടന്ന് ജീവിതത്തിൻ രണ്ടറ്റം 
കൂട്ടിമുട്ടിക്കുന്നതിനായി 
സമാന്തരങ്ങളിലേറി
യാത്ര തുടർന്നു ഇനി 
എന്നാണാവോ മടക്കമെന്നറിയില്ല 
ഒരു ചാണും അതിനു താഴെ 
നാലു വിരക്കിടയുടെ 
തിരുശേഷിപ്പിനായി 
നാടും വീടും നഗരങ്ങൾ വിട്ട്
പച്ച മണ്ണിന്റെ മണവും വിട്ടകന്ന്
പ്രവാസത്തേക്കു മടങ്ങുമ്പോൾ
ഇനിയെന്ന് മടങ്ങുവാനാവുമെന്ന ചിന്തയോടെ താളം തള്ളി നീങ്ങിയ
വണ്ടിയിലിരുന്ന് ചിന്തകൾ നീണ്ടു 
കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളുടെ മടക്കത്തിനായി എന്തെന്നില്ലാതെ
 തുടിച്ചു ഉള്ളകം

ജീ ആർ കവിയൂർ
12 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “