അമൃത സ്മൃതം
അമൃത സ്മൃതം
നിന്റെ നാമത്താൽ
മിടിക്കുന്നുവല്ലോ ഹൃദയമേ
നിൻ നയങ്ങളിൽ
സ്നേഹാതുരം ..
നിൻ മൊഴികളിൽ
എനിക്കായല്ലോയീ
ഒഴുകുന്നുവല്ലോ
പ്രണയ ഗീതം ..
നിൻ നാനിധ്യത്തിൽ
ഞാനെത്ര ധന്യൻ
നീയും അങ്ങിനെയെന്നു
കരുതട്ടെ പ്രിയതേ ..
വിരഹ തീരങ്ങളിൽ
പൈദാഹങ്ങൾക്കായ് അലയുമ്പോൾ
നിന്നോർമ്മകളെന്നേ നയിച്ചിരുന്നു
ഇന്നുമാ ദിനങ്ങൾ
എനിക്ക് സ്വർഗ്ഗ തുല്യമായി
നീ തന്നൊരാ സ്മൃതി അമൃതം
ജീ ആർ കവിയൂർ
18 12 2020
Comments