വരിക കണ്ടു മുട്ടാം
വരിക! കണ്ടുമുട്ടാം.
വരിക! വീണ്ടും കണ്ടുമുട്ടാം
പൂർണ്ണമാവാതെയിരുന്നത്.
വരിക വീണ്ടും കണ്ടുമുട്ടാം
നേരിട്ടുകണ്ടുമുട്ടാം വർഷങ്ങൾക്കിപ്പുറവും.
എന്റെയും നിന്റെയും ഇടയിലല്പമെന്തെങ്കിലുമവശേഷിക്കുന്നുണ്ടാവാം!
നോക്കുക ഇന്നൊരുപക്ഷേ
നിന്റെ നെഞ്ചിൽ മിടിക്കുന്നുണ്ടാവാം എന്റെ ഹൃദയം
അതുണ്ടാവാം?!
ലോകവും മറ്റുള്ളവരും
പറയുന്നതിനെ കേൾക്കാ-
തിരിക്കുക.
വീണ്ടും പറയാം ഇനിയും കണ്ടുമുട്ടാമെന്ന്
ഒരിക്കലും പിണങ്ങാത്തവരെ പോലെ
കണ്ടുമുട്ടാ-
ത്തവരെപോലെ!
മറന്നു കളയുക വേദനകളിൽ
കടന്നകന്നനാളുകൾ.
നോക്കുക
ഈ ബന്ധം
എവിടെ ഉപേക്ഷിച്ചുവോ
അവിടെ
തുടരാനുമാകും!
വരിക! ഇനി ചിലതു
പുതിയതായി തുന്നിച്ചേർക്കാം.
വീണ്ടും കണ്ടുമുട്ടാമിന്നു വീണ്ടും.
സൂര്യന്റെ കണ്ണുകൾ അടയുന്നപോലെ
യാത്ര നീയില്ലാതെ പൂർണ്ണ-
മാവാത്തപോലെ!
നോക്കുക
ഈ ചാരത്തിൽ
കനലായെരിയുന്നുണ്ടാവാം
ഒരു കാറ്റിന്റെ വരവുംകാത്തു കിടക്കുന്നുണ്ടാവാം!
വരിക വീണ്ടും ശ്രമിക്കാം
ഒന്നുകണ്ടുമുട്ടാം, പറയാം
കഴിഞ്ഞ
ദിനങ്ങളുടെ
ശവപറമ്പിൽനിന്നും ചിറകടിച്ചുയരാം,
പുതിയ
ശലഭങ്ങളായാ
വാൽമീകത്തിൽനിന്നും.!
ബന്ധങ്ങൾ വെറുതെയുണ്ടാവില്ല?
വഴികളൊക്കെ യെവിടെയെങ്കിലുമെത്തുമല്ലോ?
വിടുക,നാം
വിട്ടുപോന്ന വളവിൽ
നോക്കുക, ജീവിതമിന്നും
അവിടെത്തന്നെ കിടപ്പുണ്ടാവാം!
ഓർമ്മകളുടെ കൂമ്പാരമായും
എക്കിൾ ശബ്ദമായും മാറുന്നുണ്ടാവാം!
വരിക!വീണ്ടും കണ്ടുമുട്ടാം
ചക്രവാളസൂര്യൻ മറയുംമുൻപേ.
ജീ ആർ കവിയൂർ
17 12 2022
Comments