മായാവ മാധവം
മായാവ മാധവം
കുളിരണിഞ്ഞ പ്രഭാതവും
നീയില്ലാത്തൊരു ദിനങ്ങളും
എന്നെ വേട്ടയാടുന്നുവല്ലോ
അന്തരാത്മാവിൽ നോവു പടർന്നു
ഋതുക്കൾ വന്നു പോയല്ലോ
നെഞ്ചിലാകെ വിരഹം കൂടുകൂട്ടി
നീ നൽകിയകന്ന മധുര നോവുകൾ
എത്ര മറക്കാൻ ശ്രമിച്ചിട്ടും അകുന്നില്ല
എന്നിലെ നിന്നിലേക്ക് നയിക്കും
എന്തെന്നില്ലാത്ത അഭിനിവേശം
ഏഴു തിരിയിട്ട വിളക്കിൻ തിരിനാളം
എഴുതല്ലയീ മായാവ മാധവം
ജീ ആർ കവിയൂർ
23 11 2022
Comments