ആത്മാവിനെയറിയുന്നു
ആത്മാവിനെയറിയുന്നു
ഇത്ര സ്നേഹിക്കാതെയിരിക്കു
ഞാനങ്ങു മുങ്ങി താഴ്ന്നു പോകുമല്ലോ
കരക്കു അണയുവാൻ
മറന്ന് പോകുമല്ലോ
നിന്നെ കണ്ടത് മുതൽ
നിദ്രയില്ലാതെ ആയല്ലോ
ഒന്ന് പറയുമോ
മനസ്സിലെന്തെന്ന്
ഞാനാരോടും പറയില്ല (2)
ഒറ്റക്ക് എനിക്ക് ഉറക്കം വരുന്നില്ല
വന്നീടുമോ മമ കിനാക്കളിൽ
ഇല്ല ആവില്ല നീയില്ലാതെ
നീയെൻ്റെ തണലായി മാറുക
നിന്നെ ആഗ്രഹിക്കുക മാത്രം
അല്ലാതെ എന്നെക്കൊണ്ട്
ഒന്നും പറ്റില്ലല്ലോ
ഒന്ന് പറയുമോ
മനസ്സിലെന്തെന്ന്
ഞാനാരോടും പറയില്ല (2)
എൻ്റെ കുറവ് നീ അറിയും
മഴയിൽ നീ നനയുമ്പോൾ
ഞാൻ കണ്ണുകൾ നിറച്ചു കൊണ്ടാണ്
വന്നിരിക്കുന്നത് നീ മാത്രം ഉള്ളു എൻ മനസ്സിനുള്ളിലായി
പ്രണയിക്കുന്നത് നിൻ്റെ ശരീരത്തെ അല്ല
നിന്നുള്ളിലെ ആത്മാവിനെ മാത്രം
ഒന്ന് പറയുമോ
മനസ്സിലെന്തെന്ന്
ഞാനാരോടും പറയില്ല (2)
ജീ ആർ കവിയൂർ
4 12 2022
Comments