എന്‍ പിറവിയുടെ കഥ

എന്‍ പിറവിയുടെ കഥ

ഇത്തിരി നേരമൊന്നിരുന്നാല്‍
ഒത്തിരിക്കാര്യം പറഞ്ഞീടാം
ഉണ്ടോയിരുന്നേന്‍ ഒരു കുടുംബം
ഉണ്ടാല്‍ തീരാത്തോരാസ്ഥിയുള്ളൊരു
തറവാടും തറവാടികളായവര്‍ കഥ
തടസ്സമില്ലാതെ പറയാം അറിയുക
അന്യം തിന്നുപോകാതെ കാത്തു
അന്യോന്യം കെട്ടുയുറപ്പായിരുന്നവര്‍
വഴിപാടുകളൊക്കെ കഴിച്ചു
വഴിപാടെ  കഴിഞ്ഞു പോന്നിരുന്നവര്‍
കൊല്ലങ്ങള്‍ക്കു മുന്‍പ് അവിടെയുള്ളവര്‍
കൊല്ലും കൊല വിളി നടത്തി കഴിഞ്ഞോരിവരുടെ
പഴങ്കഥയേറെ പറയുകില്‍ പഴി പറയരുതല്ലോ
പാടാറുണ്ട് ഇന്നുമെല്ലാവരും ആ പറച്ചില്‍
'' പലിപ്ര പുലിപ്പറ പടിമേലിരുന്ന
വില്ലും ശരല്‍ക്കൊലുമെടുത്തവനെ''
ഇന്നും പാടി നടക്കുന്നിവര്‍ തന്‍
ഇല്ലായിമ്മ കളിന്നുമില്ല
ഐശ്വര്യമിവര്‍ക്കുവന്നതെ-
 ങ്ങിനെയെന്നറിയെണ്ടേ
എകുന്നിതവര്‍ക്ക് ഞെട്ടുര്‍ക്കാവില്‍ വാഴുമമ
ഞെട്ടറ്റു പോകാതെ കാത്തു കുടികൊള്ളുന്നു
പലിപ്രക്കാവിതില്‍ പീഠത്തിലമരുന്നു ശക്തിയായി
പലവട്ടം അനുഭവമുണ്ട് പലര്‍ക്കുമി പരാശക്തിയുടെ
വൈഭവം ഏറെ പറയാതെ  വയ്യിനി എന്‍
അനുഭവം കേമമെന്നു നിങ്ങളറിക വേണമല്‍പ്പം
കുടുബ തായ് വഴിയില്‍ മൂന്നു സഹോദരികളില്‍ രണ്ടാമത്തെ
കുടുബിനിയാം ഭാഗ്യമുള്ളോരു ഭാര്‍ഗ്ഗവിയമ്മയുടെ
രണ്ടാമത്തെ മകളുടെ പുത്രനായി വന്നു പിറന്നങ്ങു
രാവേറെ ചെല്ലുമ്പോഴി ഉത്രിട്ടാതി നക്ഷത്രത്തിലായ്
പുനപ്രതിഷ്ഠ നാളിലല്ലോ ശിശുവായി
പുനരപി പിറന്നിത് സന്ദേഹമില്ലായിതു സന്തോഷമേവര്‍ക്കും
വിജയം നല്‍കി വിജയലക്ഷ്മിയമ്മക്കും ഗോപാലകൃഷ്ണനും സീമാന്തനായി
രഘുനാഥനായ് കവിതയെഴുതി നിങ്ങളറിയുമീ ജീ ആര്‍ കവിയൂരായിതാ ഞാന്‍


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “