കുറും കവിതകൾ 237
കുറും കവിതകൾ 237
ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍
കാത്തിരുന്നു കാതരയവള്‍
വസന്തം സാക്ഷി
തെരുവിന്റെ കണ്ണുകള്‍
കാരിരുമ്പ് ആക്കി
വാടാത്ത ജെമന്തി
എത്ര നിന്മ്നോന്നതകള്‍
കണ്ടു വരുന്നു വെളിച്ചം
അസ്തമയ സൂര്യന്‍
ഒട്ടക നടത്തം
അല്ലിനു തീരമുണ്ടോ ..?
ഭൂമിയുടെ ലാവണ്യം
മനസ്സില്‍ കുളിര്‍കോരി
കാതില്‍ മുഴങ്ങുന്നു
ഉമ്പായിയുടെ ഗസല്‍ മഴ
പ്രകൃതി സ്നേഹമയിയാണ്
തുലനം ചെയ്യാനാവാത്തതു .
അമ്മ മനസ്സു
പ്രതീക്ഷയുടെ
നീളമേറുന്നു
ഗുഹയോളം മനസ്സില്‍
വീര ചിന്തയുറങ്ങുന്നു
നിണം വറ്റിയ വഴികളില്‍
മരണമുറങ്ങും താഴ് വാരങ്ങളില്‍
മഴയറിഞ്ഞ മനസ്സുമായി
ചിറകൊതുക്കി
ധ്യാനമൗനം
പുഴുവിനും പൂവിനും
തുല്യമല്ലോ ഭൂമി
മനുഷ്യന്‍ എത്ര സ്വാര്‍ത്ഥന്‍
മലനിരകള്‍ക്കിടയിലേ
വിയര്‍പ്പില്‍ തീര്‍ത്ത.
മൗനമുറങ്ങുന്ന കൊട്ടാരം
ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍
കാത്തിരുന്നു കാതരയവള്‍
വസന്തം സാക്ഷി
തെരുവിന്റെ കണ്ണുകള്‍
കാരിരുമ്പ് ആക്കി
വാടാത്ത ജെമന്തി
എത്ര നിന്മ്നോന്നതകള്‍
കണ്ടു വരുന്നു വെളിച്ചം
അസ്തമയ സൂര്യന്‍
ഒട്ടക നടത്തം
അല്ലിനു തീരമുണ്ടോ ..?
ഭൂമിയുടെ ലാവണ്യം
മനസ്സില്‍ കുളിര്‍കോരി
കാതില്‍ മുഴങ്ങുന്നു
ഉമ്പായിയുടെ ഗസല്‍ മഴ
പ്രകൃതി സ്നേഹമയിയാണ്
തുലനം ചെയ്യാനാവാത്തതു .
അമ്മ മനസ്സു
പ്രതീക്ഷയുടെ
നീളമേറുന്നു
ഗുഹയോളം മനസ്സില്‍
വീര ചിന്തയുറങ്ങുന്നു
നിണം വറ്റിയ വഴികളില്‍
മരണമുറങ്ങും താഴ് വാരങ്ങളില്‍
മഴയറിഞ്ഞ മനസ്സുമായി
ചിറകൊതുക്കി
ധ്യാനമൗനം
പുഴുവിനും പൂവിനും
തുല്യമല്ലോ ഭൂമി
മനുഷ്യന്‍ എത്ര സ്വാര്‍ത്ഥന്‍
മലനിരകള്‍ക്കിടയിലേ
വിയര്‍പ്പില്‍ തീര്‍ത്ത.
മൗനമുറങ്ങുന്ന കൊട്ടാരം
Comments
ശുഭാശംസകൾ......