അവള്‍ മിണ്ടാതെ പോയി...?!!

അവള്‍ മിണ്ടാതെ പോയി...?!! 



ഇന്നലെ ഉറങ്ങുമ്പോള്‍ കതകിനു വന്നു തട്ടിയുണര്‍ത്തി 
എന്നില്‍ പടര്‍ന്നു നിമ്നോനതങ്ങളില്‍ കുളിര്‍ പകര്‍ന്നു 
അവള്‍ എന്റെ കുടെ ഉറങ്ങി, നേരം പുലരുവോളം 
കാതില്‍ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു 
എപ്പോഴോ ഞാന്‍ ഉണര്‍ന്നപ്പോള്‍
അവളെ കാണുന്നില്ല ....

പോകുമ്പോള്‍ ഒന്ന് പറഞ്ഞിട്ട് പോവാമായിരുന്നു
അവള്‍ക്കു വേണ്ടി എന്തെല്ലാം ഞാന്‍ ഒരുക്കി
അതോ എന്നില്‍ നിന്നും പിഴവുകള്‍ ഏറെ ഉണ്ടോ
എന്നോടൊപ്പം മരങ്ങളും മലകളും പുഴയും
പൂവും പുല്ലും മണ്ണും മയിലും കുയിലും ഒക്കെ
നിന്റെ വരവിനെ ആഘോഷിക്കാന്‍ കാത്തിരുന്നു
നീ പിണങ്ങി എവിടെ പോയിയകന്നു

അതെ അവള്‍ കാതങ്ങള്‍ അകലെ
എന്നെ വിട്ടകന്നു എങ്ങോ പോയി
കുന്നും മലയും കാടും മേടും പുഴയും
കടലും മരുഭൂമിയും കടന്നു ,

ഇനിയും ഞാന്‍ വേഴാമ്പല്‍ ആവണം എന്നായിരിക്കും
അവള്‍ കരുതുന്നത് അതെ നിങ്ങള്‍ കരുതിയത്‌
ശരി തന്നെ അതെ മഴ , അവള്‍ എന്നെ ഉപേക്ഷിച്ചു പോയി.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “