കുറും കവിതകൾ 236

കുറും കവിതകൾ 236

ഗോപികള്‍ക്കൊപ്പം
ഗോക്കള്‍ ചെവിയാട്ടി
മുരളികയില്‍ മോഹനം

പുലര്‍കാല സന്ധ്യകളെ
ധന്യമാക്കി മനസ്സിനെ
അനൂപ്‌ ജലോട്ട

ദാഹജലം തേടി
മരീചകയില്‍
പ്രവാസം ദുഷ്ക്കരം

മെനയുന്നു മോഹങ്ങള്‍
നാളേക്കുള്ള അന്നത്തിനായി
ഭൂമി അവന്റെ പൊന്ന്

നനഞ്ഞു ഒട്ടിയ
മോഹങ്ങള്‍ക്കു ചിറകു
കൊത്തി പറിക്കും കണ്ണുകള്‍

നാളേക്ക് നോമ്പു നോറ്റ്
വിടരുവാന്‍ കൊതിക്കുന്ന 
നാലുമണി പൂക്കളെ ഞെരുടിയാരോ 

നീളന്‍ കൈ
പേടിക്കുന്നുണ്ട്
മുറ്റത്തെ അരളി

നാലുമണി വിട്ടു ഓടി 
മഷിതണ്ടാല്‍ മായിച്ചു 
പൂജ്യങ്ങളെ 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ