കുറും കവിതകൾ 232

കുറും കവിതകൾ 232

കൊത്തിയകറ്റും വരെ
ചുണ്ടുകളില്‍ കൊറ്റിനു വക
തേടാന്‍ ഒപ്പം വരാമോ

പാട്ടിനേക്കാള്‍
മധുരമുണ്ട് വിശപ്പിനു
പ്രകൃതിയിലെ വികൃതി

കൊത്തി കുടിക്കാന്‍
ഇഴയും ശീല്‍ക്കാരങ്ങളുടെ
മൊഴിയടക്കാന്‍ കൂട്ടുവരുമോ

അയലയോ മത്തിയോ
എന്തായാലും തരക്കേടില്ല
എത്തി നോക്കും പൂച്ചക്കൊതി

ചുണ്ടോടു ചുണ്ട്
പ്രണയ ശമനം
പ്രകൃതി മനോഹരി

കൈകലാശങ്ങളുടെ
ഇടയിൽ കണ്ണുകൾ ഇടഞ്ഞു
ആകാശത്തിൽ ആനമയക്കി

കുമ്മിയടിക്കുന്നവളുടെ
കണ്ണിൽ പ്രണയ പൂത്തിരി
കരകാട്ടക്കാരന്റെ താളം പിഴച്ചു

ശൂലം കുത്തി
ചെണ്ടയുടെ താളത്തിൽ
നൊമ്പരം മറന്നു ഭക്തി

ഉപ്പു നൂറു  മുളക് നൂറു
പഞ്ചസാര കാല് ....മറന്നു
ബാല്യത്തിൻ കിതപ്പ് ഓർമ്മയിൽ

സ്വപ്നങ്ങളൊക്കെ
മധുര നൊമ്പരമിതു
തന്നകലുന്നുവോ പ്രണയമേ

എത്ര തുഴഞ്ഞാലും
കരക്കടുക്കാത്ത
തോണിയി  ജീവിതം

ആര്‍ക്കുവേണ്ടിയാണോ  ജീവിക്കുന്നത്
തിരികെ വരാത്ത ഇടത്തേക്ക് പറയാതെ
 നൊമ്പരത്തിലാഴത്തിയകലുന്നുവല്ലോ

കാല്‍ പന്തില്‍ മുടന്തി
ഗോള്‍ വലയത്തിനെ ലക്ഷ്യമാക്കി
ഞാനാം ജീവിത മത്സരം

വാലിട്ട് എഴുതിയ
നിന്‍ മിഴിയിലെന്നും
മൗനം ഉറങ്ങിയുണരും പ്രണയമോ

ഇല്ലയിടമില്ല
അല്‍പ്പവുമിനി
പ്രണയത്തിനായിയെന്നു ഹൃദയം

തൊഴുതു നിന്നിട്ടും
അക്ഷര ലോകത്തില്‍
നിലനില്‍പ്പിനേറെ വിഷമം

എന്തിനു ബന്ധനങ്ങളുടെ
കണക്കുകളേറെ
നാം സ്വതന്ത്രരല്ലോ

പിന്തുടരുന്നു
വസന്തത്തിന്‍  മോഹങ്ങള്‍
എന്നെയും നിന്നെയും

Comments

നന്നായി എഴുതിയിരിക്കുന്നു

ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “