നിനക്കായി മാത്രം

 നിനക്കായി മാത്രം



ഞാൻ പിന്തുടരുന്നു
എന്റെ ഉൾ കണ്ണാൽ
തിരയുന്നു നിന്റെ
ദിവ്യമായ പുഞ്ചിരിക്കായി
കാതോർക്കുന്നു നിൻ
മന്ത്രണങ്ങൾക്കായി

എങ്ങിനെ രാത്രി
ഉറ്റുനോക്കുന്നു പ്രകാശത്തെ
അതുപോൽ രാത്രി
പകലിനെയും
കണ്ണമയ്‌ക്കാതെ
നോക്കുന്നു പ്രണയം
പ്രണയത്തെ

നിന്റെ മന്ദഹാസം
കൂടു കൂട്ടി
എൻ ഹൃദയത്തിൽ
നിൻ പരിമളം
എന്നിൽ നിറയുന്നു

നിൻ ഉള്കാമ്പു
ഗ്രസിക്കുന്നു
എന്റെ നിലനില്‍പ്പിനെ
നിന്‍ മര്‍മരം മുഴങ്ങുന്നു
എന്‍ കാതുകളില്‍

നിന്‍ ആഗ്രഹങ്ങള്‍
എന്നില്‍ പരിപോഷിപ്പിന്നു
എന്‍ സൗന്ദര്യത്തേ
നിന്റെ പുരുഷത്വം
കാംഷിക്കുന്നു എന്‍ സ്ത്രീത്വത്തേ

നമ്മുടെ സംഗമം
ഈശ്വര നിശ്ചയമല്ലോ
പരിപാവനമാമീ ഒത്തു ചേരല്‍
സൃഷ്ടിയൊരുക്കുന്നു

നിന്റെ സ്നേഹവും
 അഭിനിവേശവും
എന്നെ ഇല്ലാതെ ആക്കുന്നു
ഞാന്‍ വീണ്ടും വീണ്ടും ജനിക്കുന്നത്
നിനക്കായി മാത്രം നിനക്കായി മാത്രം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “