നിനക്ക് ഏറെയിഷ്ടം - ജീ ആര്‍ കവിയൂര്‍
നിനക്ക് ഏറെയിഷ്ടം - ജീ ആര്‍ കവിയൂര്‍
നെയ്യ് വിളക്കുകളുടെ ചൂടും
ചന്ദന കുംങ്കുമാതികളുടെ ഗന്ധവും
മണികളുടെ നാദവും
ശ്വാസനിശ്വാസങ്ങളുടെയും
മന്ത്രങ്ങളുടെ ഉച്ചസ്ഥായിയും
നൊമ്പരങ്ങളുടെ നിലവിളികളും
നിറയുമാ ഗര്‍ഭഗൃഹത്തില്‍
നീയെങ്ങിനെ കഴിയുന്നു
നിറഞ്ഞ ശോഭയോടു കണ്ണാ
തിടമ്പേറ്റി കുടകീഴിലായ്
കൊട്ടും കുരവയും
നാരായണാ വിളികളും
ഓക്കെയാണോ നിനക്ക്
ഏറെയിഷ്ടം അതോ
മറ്റാരുമറിയാതെ
മനസ്സെന്ന കോവിലില്‍
ഞാന്‍ നല്‍കും അക്ഷര പൂജയോ
എന്തിനുമെതിനും എപ്പോഴും
എല്ലാവരോടുമായി
പുഞ്ചിരിക്കും കണ്ണാ നിനക്ക്
എന്താണ് ഏറെയിഷ്ടം ?!!
Comments
പക്ഷേ, പകൽ പോലെ ഉത്തരം സ്പഷ്ടം..!!
നല്ല കവിത
ശുഭാശംസകൾ.....