കുറും കവിതകള്‍ 259

കുറും കവിതകള്‍ 259

ഭാഗ്യം ചുണ്ടില്‍
കൊത്തിയെടുക്കാന്‍ .
വിശപ്പിന്‍ മൊഴിമുട്ടിയ ജീവിതം .


കണ്ണന്റെ നടക്കു
ഭക്തിക്കും മുക്തിയുമായി
കച്ചവട ജീവിതം.

ഭക്തിയുടെ പാരവശ്യമണഞ്ഞു
വിശപ്പുകളൊക്കെ തീര്‍ന്നു .
പടിയിറങ്ങി ജന്മാന്തര ദുഃഖം.

കഥകളേറെ
പറഞ്ഞാലും തീരാതെ.
കുളകടവില്‍ നാല്‍വര്‍ സഘം .


മനസ്സുണര്‍ന്നു
അമ്മക്ക് മുന്നില്‍
അര്‍പ്പണം സമര്‍പ്പണം .

മുടിയഴിച്ചിട്ടാടി
ഭക്തിക്കുമുന്നില്‍ മറന്നു .
മനസ്സിന്‍ മിന്നായം .....

കൊടിമര ചുവട്ടില്‍
കുങ്കുമ മാടി നിലയുറപ്പിച്ചു
കര്‍പ്പുരാരതിയുമായി മനം .

കോഴിക്കറിയുമോ
ഭരണിയും ദേവിയും
കൊടുങ്കല്ലൂര്‍ അമ്മേകാത്തോണേ

മിഴി നട്ടു കാത്തിരുന്നു
കരയില്‍ തിരതല്ലും
കടലോളം സ്നേഹം .

വിശപ്പിന്റെ വഴി
ഏതെന്നറിയാതെ
കാത്തുനിന്നു വയര്‍ .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “