കുറും കവിതകള്‍ 246

കുറും കവിതകള്‍ 246

ഒരു നിമിഷം
കണ്ണടക്കുന്നു നാമറിയാതെ.
സന്ധ്യാദീപം...

കണ്ടാല്‍ കൊള്ളാം
തിന്നാലോ
കട്ടിലേറ്റുമീ കട്ട്‌ലേറ്റ്

നട്ടുവളര്‍ത്തിയാല്‍
ഫലമുണ്ട്‌ എന്നാല്‍
അവസാനം വൃദ്ധസദനം

വിവാഹ  ഫോട്ടോയും
അങ്ങാടി നിലവാരവും
നെടുവീര്‍പ്പോടെ ചരമ കോളവും

യുദ്ധത്താല്‍  തകര്‍ത്ത
അവശിഷ്ടങ്ങള്‍ക്കിടയില്‍
അഭയാര്‍ത്ഥി ജീവനം ,

ചുണ്ടില്‍ ഒതുങ്ങാത്തതാണെങ്കിലും
വഴിമുട്ടിപ്പോകുന്നു
വിശപ്പിന്‍ മുന്നില്‍

കാറ്റിനോടും മഴയോടും
മല്ലടിച്ച് ജീവിതം മുന്നേറുന്നു ,
നെല്ലിയാം പതിയിലുടെ

ആരോടു ചോദിക്കും
തിരയോടോ തീരത്തോടോ
ജീവിത വിശപ്പിന്‍ നടപ്പ്..

വീശിപ്പിടിക്കുന്നു
ജീവിതങ്ങളെ
വിശപ്പിന്‍ വിളിക്കായി

ഉള്ളിലെ അന്ധകാരത്തിനാന്ത്യം
കുറിക്കുവാന്‍ കത്തിയെരിയന്നു
ഉത്സവമായി തീവട്ടികള്‍

എത്ര യുദ്ധം കളിച്ചിതൊക്കെയിന്നു
ഓര്‍മ്മ ചെപ്പിലോളിച്ചോ.
കയ്യാലപുറങ്ങളില്‍ ഇന്നുമുണ്ടോ ആവോ?

ഇരുളിലും ഒളിമാങ്ങാതെ
തേടുന്നു മുഖപുസ്ത മോഹങ്ങള്‍.
സ്നേഹിതര്‍ മനശക്തി .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “