കുറും കവിതകള്‍ 224

കുറും കവിതകള്‍ 224


എരിവേറ്റുന്നു
ഓര്‍മ്മകള്‍ക്ക് വിശപ്പ്‌
വിലക്കുന്നു  രോഗ ചിന്ത

പള്ളികുടത്തിലേക്കുള്ള വഴിയില്‍
ഇപ്പോഴും ഓര്‍മ്മയില്‍
പുളിക്കുന്ന ബാല്യം

മക്കള്‍ക്കായി
പ്രാര്‍ത്ഥിച്ചു മടങ്ങുന്നമ്മ
അവസാനം തെരുവോരം

സന്ധ്യാനാമം
ജപിക്കുന്നു ഗ്രാമക്കിളികള്‍
അന്യമായില്ല ഒന്നുമേ ,''കുങ്കുമപൂവ്''

അക്ഷരമാല പൂഴി മണലില്‍
വേദനിക്കുന്നു
ചൂണ്ടു വിരൽ

മനസ്സിന്‍ സ്വപ്നം
വിഷാദം കണ്ണില്‍
കണ്ണാടി നോക്കുന്ന സൗന്ദര്യം

സന്ധ്യയുടെ മടക്കം
സര്‍പ്പക്കാവിലെ കല്‍വിളക്കുകള്‍
കണ്‍ തെളിഞ്ഞു ഭക്തി പൂര്‍വ്വം

കണ്ണിമക്കും വീഥികളില്‍
നിന്‍ വരവിന്റെ ലാഞ്ചന
ഹൃദമിടിപ്പെറുന്നു വസന്തമേ

തളര്‍ന്നുറങ്ങുന്ന രാത്രിയുടെ
പൂവുടല്‍ കണ്ടു
പകലിന്‍ എത്തിനോട്ടം

നിര്‍നിദ്ര രാവിന്‍റെ
ആലസ്യമൊട്ടുകള്‍
സൂര്യകിരണത്താല്‍ പുഞ്ചിരിച്ചു

നിറഞ്ഞ കണ്ണുകളിലെ
പ്രണയ നോവുകളുമായി
സന്ധ്യ പടിയിറങ്ങി രാത്രിക്കായി

കാവലാണിപ്പോഴുമെങ്കിലും
കാത്തു സുക്ഷിക്കാനാവാതെ
പൈതൃകം പടിവിട്ടു പോയി  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “