കുറും കവിതകള്‍ 240

  കുറും കവിതകള്‍ 240



ആകാശത്തേക്ക്  നീളും കരങ്ങള്‍
വേരോട്ടം ആഴങ്ങളിലേക്ക്
കോടാലി കണ്ണുരുട്ടി

വിശപ്പ്‌ വികലമാകാതെ
ബാല്യ വയറുകള്‍
അഷ്ടിക്കു വകതേടി

ഉപ്പേറുന്നു ജീവിത
വിളമ്പളുകളില്‍
സദ്യ വട്ടത്തില്‍ ഉപ്പേരി

എത്രത്തോളം
ഞെളിഞ്ഞാലും നീറ്റല്‍
ജീവനമി ഭൂവില്‍

നീലിമയിലുറങ്ങുന്നു
ശാന്തതക്കു കീഴില്‍
ജീവിതം മൗനം

നൈമിഷികമാമി ജീവിതം
വെറുമൊരു നീര്‍കുമിള
മറന്നു മദിക്കുന്നു ലോകം

അരികത്തു കണ്ടാലും
അകലം നിലനിര്‍ത്തുന്നു
കാലത്തിന്‍ കോലായില്‍

താഴ്വാരങ്ങളില്‍
ജീവിതം യാത്രയാകുന്നു
ഏകാന്തതക്കു  മഞ്ഞു കൂട്ടായി

ആകാശ കുടാരത്തിന്‍
ചുവട്ടില്‍ ഒന്നുമറിയാതെ
വിശപ്പിന്‍ നീണ്ട ഉറക്കം

എത്രയോ ഉയരത്തിലിരുന്നാലും
മയിലോളം ഒക്കുമോ കാക്ക
പ്രകൃതിയുടെ വര്‍ണ്ണ വസന്തം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “