ഇറ്റിറ്റു വീഴുന്ന പൊടി


ഇറ്റിറ്റു വീഴുന്ന പൊടി

ആ ഒരു നുള്ള്
നുറുങ്ങിയ പൊടി
ഞാന്‍ കണ്ടു
ഉടഞ്ഞതീര്‍ന്ന
എനിക്കുള്ള  ഇടം

എല്ലാ കപടതന്ത്രങ്ങളുടെ
ആവിഷ്കരണങ്ങളും
എല്ലാ പൂജ്യമില്ലായിമകളും
കൂടിയാലോചന നടത്തുന്നതും
എന്റെ അനന്തര ശ്വാസത്തില്‍
അവരുടെ ആകുവാന്‍
എന്റെ വിജയത്തിനായി

നഗ്നമായ എല്ലുകള്‍
വിളറിവെളുത്തു ഞാന്‍
ഞാന്‍ നോക്കി കാണും ആ ''ഞാനേ''
എന്റെ ക്ഷീണിച്ച കണ്ണിനാല്‍


വരിഞ്ഞു കെട്ടിയ
തള്ളവിരലുകള്‍
എരിഞ്ഞ ചിതയും
''ഞാന്‍'' ഇല്ലാത്ത
അതെ എന്റെ അല്ലാത്ത
ആ ഒരു നുള്ളു
നുറുങ്ങിയ പൊടി 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “