കുറും കവിതകള്‍ 253

കുറും കവിതകള്‍ 253

കൊളുത്തിട്ടു ചിന്തകള്‍ക്കും
വാതായനങ്ങള്‍ക്കും .
സ്വാര്‍ത്ഥമിന്നു ലോകം!!

പുളിയും കയിപ്പുമേറുന്നു
വിശപ്പിന്‍ വിളികളറിയാതെ.
ഇന്നിന്‍ തലമുറ !!

പണ്ട് തഴയപ്പെട്ട
ജീവിതങ്ങള്‍ക്ക് തഴപ്പായ
നഷ്ടമാകുന്നുയീ കാഴ്ച !!!

കടപ്പുറത്ത് തട്ടുകടയില്‍
മണം ഉടക്കി മനം
കടല്‍ തിരമാലയൊടുങ്ങി.

ഗാന്ധി ചിരിയുണ്ടേ
ജന്മതിഥിയില്ലാഞ്ഞാൽ .
തിരസ്ക്കരിക്കപ്പെട്ടു.

പ്രകൃതിക്കൊപ്പം
ഒറ്റപ്പെട്ടു ജീവിതം
നടുകടലില്‍ ആരുമറിയാതെ ....

കടല്‍ കാറ്റ് പറത്തി
കളഞ്ഞോരെന്‍ നൊമ്പരം
കണക്കു മാഷിന്‍ കിഴുക്ക്‌.

കണ്ണാല്‍ സ്നേഹിച്ചു
പുസ്തകങ്ങള്‍ക്കൊപ്പം
കടലമ്മയേയും സ്കൂള്‍ മുറ്റം

മിഴിയും മൊഴിയും
മധുരം നിറഞ്ഞു
മനസ്സിലാകെ പ്രണയ കടല്‍

ഉത്സവ സ്വപ്നം നടകൊണ്ട
ബാല്യത്തിന്‍ ഓര്‍മ്മകള്‍.
ഇനി എന്നാണാവോ മടക്കം

Comments

നല്ല കവിതകൾ


ശുഭാശംസകൾ.......

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “