കുറും കവിതകള്‍ 256
കുറും കവിതകള്‍ 256
വിത്തേല്‍ക്കാന്‍
ഒരുങ്ങിനിന്നു പാടം .
സംഘര്‍ഷം നിറഞ്ഞ മനസ്സും
ലഹരിയുടെ നിറമറി-
യില്ലെങ്കിലും, ചെത്തിന്റെ മുര്‍ച്ച.
കത്തിക്കറിയാം
ലൈകും കമന്റും
മറികടക്കുന്നു .
അതിജീവനം കാട്ടില്‍ .
കാത്തുനിന്നവസാനം ,
കല്യാണസൗഗന്ധിക-
ഗന്ധത്തിനായി മനം
സന്ധ്യ നിറച്ച സിന്ദുരം
മായിക്കപ്പെന്നു .
രാത്രിയിലെ വിശപ്പുകള്‍.
കാലത്തിന്‍ മേച്ചില്‍
പുറങ്ങളില്‍ പൂത്തു നിറഞ്ഞു
കാല്‍വെപ്പുകളുടെ നൊമ്പരം
വിലക്കപ്പെട്ട കനി
തിന്നു സങ്കടമിന്നും .
ബുദ്ധികള്‍ പിന്‍ ബുദ്ധി
ചില്ലമേൽ വന്നു
സൂര്യൻ വിളക്കുവച്ചു
കാഴ്ചകൾ മങ്ങുന്നു ..
മാനത്തു മാലകൊർത്തു
പറവകൾ ചേക്കേറാൻ ഒരുങ്ങുന്നു
ചില്ല തേടുന്നു മനം ശാന്തിക്കായി
എറിഞ്ഞോളങ്ങള്‍
സൃഷ്ടിക്കും മനസ്സെന്ന..
തടാകക്കരയില്‍ ഞാനൊറ്റ.
Comments