കുറും കവിതകള്‍ -243

കുറും കവിതകള്‍ -243

ഇലകളില്‍
പൊന്‍വെയില്‍
വിരുന്നു വന്നു ,വസന്തം

പോളിയില്ല പകരം ഷാഹീന്‍
കാല്‍പ്പന്തേ നിന്റെ കാര്യങ്ങള്‍
അപ്രവചനീയം

മുങ്ങാകുഴിയിട്ട ബാല്യം
ഇന്ന് മുങ്ങി നടക്കുന്നു
ഫ്ലാറ്റുകള്‍ ആകാശം തൊടുന്നു

സമാന്തരങ്ങല്‍ക്കൊപ്പം
ജീവിതവഴിയില്‍
ആല്‍മരങ്ങള്‍ സാക്ഷി

വെയിലേറ്റു വാടുമ്പോള്‍
നാട്ടില്‍ ഗാന്ധിത്തലയെണ്ണി
സുഖം തേടുന്നു, പ്രവാസി ദുഃഖം


ഊഴവും കാത്തു
ജീവിതമരണങ്ങള്‍
കശാപ്പുകാരന്റെ കത്തി

മറക്കാനാവാത്തൊരു
കാലത്തിന്‍ ഓര്‍മ്മചെപ്പില്‍
ബാല്യം തുറക്കാനാവാതെ

മഞ്ഞുകൊണ്ടു
ദൈവ വേഷങ്ങൾ
വിശപ്പിൻ വിളി

ഒറ്റക്കൊരു മുരിങ്ങ
കൊമ്പിലിരുന്നു പാടി .
കീരവാണി ......

അന്യന്റെ വിശപ്പിനോപ്പം
തന്റെയും മാറട്ടെ
പ്രവാസത്തേ  ഉച്ചവെയില്‍ യാത്ര

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “