കുറും കവിതകള്‍ 248

കുറും കവിതകള്‍ 248


മുത്തമിട്ട മഴത്തുള്ളിയാല്‍
വളകള്‍ കിലുങ്ങി .
മനസ്സു സാമീപ്യം കൊതിച്ചു

എന്നെക്കാള്‍ ..?!!
സുന്ദരിയോയീ പൂര്‍ണ്ണേന്ദു  
വസൂരികല നിന്നിലേറെ...

നിലാവിനെ
പാല്‍ക്കിണ്ണമെന്നു
സ്വപ്നം കണ്ട് ,വിശപ്പുറക്കമായി


നിവര്‍ന്നു തുള്ളാന്‍
ഒരുങ്ങി ആനപ്പുറമേറാന്‍
പൂരവും കാത്തു മുത്തു കുട

മദമേറുന്നു
മതത്തിനെ പഴിക്കുന്നു
മതി നിര്‍ത്തുയീ കള്ളവാറ്റു

കാഴ്ചകളുടെ വിശപ്പകറ്റാന്‍
ഒരുങ്ങുന്ന കെട്ടുവള്ളങ്ങള്‍
കീശയുടെ ബലത്തിനായി.

വര്‍ണ്ണ വസന്തങ്ങള്‍ കാക്കാത്ത
നിത്യ ഹരിത വനം
പ്രണയം

വിരളമാകുന്നു കാഴ്ചകള്‍
നെല്ലില്ല പതിരുവിളയുന്നു
സത്യം നികത്തപ്പെടുന്നു

ഖസാക്കിലേക്കുള്ള
യാത്രയില്‍ ഓത്തു പള്ളിമുറ്റത്തു.
മനം ഗുരുസാഗരം തേടി 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “