കുറും കവിതകള്‍ 250

കുറും കവിതകള്‍ 250

പന്തലിട്ടു
തണല്‍ തീര്‍ക്കുന്നു.
ജനനമരണങ്ങള്‍...

ഗൃഹാതുരത
വര്‍ണ്ണങ്ങളില്‍ ചാലിച്ച്
ശാന്തമാകുന്ന മനം

അമ്മ മനസ്സിന്‍
ആഴങ്ങള്‍ അറിയുന്നില്ല
ഇന്നിന്റെ അന്ധകാരം

എത്തിനോക്കി
സൗഭാഗ്യം
അടുക്കള വരാന്തയില്‍

എവിടെയോ നഷ്ടമായ
ജീവിത വര്‍ണ്ണങ്ങള്‍
കാറ്റിലാടിവീണു ഇല

തുഴഞ്ഞു അവസാനം
അണഞ്ഞു സ്വപ്നഭൂവില്‍
ജീവിതമേ നീയെത്ര ധന്യം

ഇളകിയാടിയൊരു
കാറ്റിന്‍ നോവറിഞ്ഞു
ആല്‍ത്തറ വിട്ടുപോവാതെ തണല്‍

സുഖ ദുഃഖങ്ങളുടെ
ഓളങ്ങളില്‍പ്പെട്ടു
ഏകാന്തമാം  ജീവിത കടല്‍

നൊമ്പരങ്ങളോതുക്കി
ചിറകു താഴ്ത്തി ആകാശമന്യമീ
കൂട്ടിലിട്ട മൗനം.....

മലയുമാകാശവും മരങ്ങളും
മുഖം നോക്കനെത്തും
തടാകക്കരയിലെ സന്ധ്യ


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “