നീ എവിടെ രക്ഷകാ ......

നീ എവിടെ രക്ഷകാ ...... 

Photo: നീ എവിടെ രക്ഷകാ ...... 

നിലവിളക്കുകളൊക്കെ
കരിന്തിരി  കത്തുന്നു 
എങ്ങും കൂരിരുട്ടു പടര്‍ന്നുകയറുന്നു
നടമാടുന്നു മാംസദാഹികളുടെ
വന്യമാം ഗോഗ്വാ വിളികള്‍ 
സ്വയം കഴുവേറുന്ന ജന്മങ്ങള്‍ 
പേടിയാകുന്നു വിശപ്പ്‌ നിറയും 
കണ്‍ നോവുകളൊക്കെയെറുന്നു . 
പേടമാന്‍ മിഴികള്‍ ചുറ്റും 
കീചകരുടെ  അട്ടഹാസങ്ങള്‍,
ദുശാസന്മാരുടെ വിളയാട്ടങ്ങള്‍. 

എവിടെ ഭീമനെവിടെ ?!
സൌഗന്ധിക പുഷ്പങ്ങള്‍ 
തേടി പോയോ ?!!
വഴി തടഞ്ഞു മര്‍ക്കടന്‍ കിടന്നോ?!!

എവിടെ ഗോപാലപാലകന്‍ ,
യമുനാ തീരവിഹാരങ്ങളില്‍ 
ചേലവാരി മരത്തിലെറിയോ?!!
യദാ യദാഹി പാടിയ യദുകുല ദേവനെവിടെ ?!!

രക്ഷിക്കുക രക്ഷിക്കുക ....
നിന്‍ യാദവകുലം കാട്ടും ക്രുരതയില്‍ നിന്നും .

നിലവിളക്കുകളൊക്കെ
കരിന്തിരി കത്തുന്നു 
എങ്ങും കൂരിരുട്ടു പടര്‍ന്നുകയറുന്നു
നടമാടുന്നു മാംസദാഹികളുടെ
വന്യമാം ഗോഗ്വാ വിളികള്‍
സ്വയം കഴുവേറുന്ന ജന്മങ്ങള്‍
പേടിയാകുന്നു വിശപ്പ്‌ നിറയും
കണ്‍ നോവുകളൊക്കെയെറുന്നു .
പേടമാന്‍ മിഴികള്‍ ചുറ്റും
കീചകരുടെ അട്ടഹാസങ്ങള്‍,
ദുശാസന്മാരുടെ വിളയാട്ടങ്ങള്‍.

എവിടെ ഭീമനെവിടെ ?!
സൌഗന്ധിക പുഷ്പങ്ങള്‍
തേടി പോയോ ?!!
വഴി തടഞ്ഞു മര്‍ക്കടന്‍ കിടന്നോ?!!

എവിടെ ഗോപാലപാലകന്‍ ,
യമുനാ തീരവിഹാരങ്ങളില്‍
ചേലവാരി മരത്തിലെറിയോ?!!
യദാ യദാഹി പാടിയ യദുകുല ദേവനെവിടെ ?!!

രക്ഷിക്കുക രക്ഷിക്കുക ....
നിന്‍ യാദവകുലം കാട്ടും ക്രുരതയില്‍ നിന്നും .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “