കുറും കവിതകള്‍ 227


കുറും  കവിതകള്‍ 227


ഉണ്ടോ ചന്തമെന്ന ചിന്ത
ആരു കേറിയാലെന്താ
വിശപ്പടങ്ങണം ആനക്ക്

തൊട്ടു നോവിച്ചവർ
എത്രയോ പേർ
കല്ലിനു വേദന സായൂജ്യം

എത്രയോ കൈമാറി
വണ്ടിയേറി വന്നാലും നിന്‍ സുഗന്ധ
സൌരഭത്തിനു കുറവില്ലല്ലോ മുല്ലേ

വേദനിപ്പിച്ചു എല്ലാവരെയും
ആത്മ നൊമ്പരമില്ലാതെ
കടന്നകന്നു സന്തോഷത്തോടെ അവള്‍

കണ്ണു പോത്തുകിലും
നിന്മുഖമെന്നും
സ്വപ്നായനം

പ്രണയത്തിന്‍ ഭാഷക്ക്
വേണ്ട മൊഴിമാറ്റം
മൗനം മതി

പ്രണയം പഠിപ്പിച്ചു
മധുര നൊമ്പര
ജീവിത കടങ്കഥകള്‍

പിരിയുവാന്‍ നേരത്ത്
കണ്ണുകള്‍ പഴങ്കഥ
പറയാന്‍ തുടങ്ങി മൗനമായി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “