രാ- മായണം
രാ- മായണം
ഒരു ബിന്ദുവില്‍ തുടങ്ങി
ഒടുങ്ങുന്ന വരികളില്‍
വാക്കിന്റെ പരാഗണങ്ങളില്‍
ജന്മം കൊണ്ടൊരു പുരാണ
ഇതിഹാസങ്ങളിലുടെ
മാനിഷാദ ധ്വനികൾ കാതേറ്റു
നാവേറ്റു പാടി പൈങ്കിളി മാലേയത്തില്‍
എഴുത്തച്ഛന്‍ തൂലികയുടെ മികവില്‍
ബാലന്‍ അയോദ്ധ്യ പുക്കു ആരണ്യത്തിലേറി
കിഷ്ക്കിന്ധാതിപനോടു സുന്ദരമായി
യുദ്ധം ചെയ്യ്തു വരുമ്പോള്‍
ധര്‍മ്മാ ധര്‍മ്മങ്ങള്‍ മനസ്സില്‍
കിടന്നു മറിയുന്നു ആരുമറിയാതെ
വാല്മീകമായി മാറുന്നുവല്ലോ
രാ മായട്ടെയിന്നിന്റെ
പാരായണങ്ങള്‍ വെറും
വയറിന്റെ ഭാഗമായി മാറുമ്പോള്‍
ജനാപവാദങ്ങള്‍ക്ക് ഇരയായി
രാവണക്കൊട്ടകള്‍ തേടി
അഗ്നി സാക്ഷിയാക്കി
അശ്വമേധത്തിനൊരുങ്ങുന്നു
ഇന്നിന്റെ രാമന്മാര്‍ .
ഒരു ബിന്ദുവില്‍ തുടങ്ങി
ഒടുങ്ങുന്ന വരികളില്‍
വാക്കിന്റെ പരാഗണങ്ങളില്‍
ജന്മം കൊണ്ടൊരു പുരാണ
ഇതിഹാസങ്ങളിലുടെ
മാനിഷാദ ധ്വനികൾ കാതേറ്റു
നാവേറ്റു പാടി പൈങ്കിളി മാലേയത്തില്‍
എഴുത്തച്ഛന്‍ തൂലികയുടെ മികവില്‍
ബാലന്‍ അയോദ്ധ്യ പുക്കു ആരണ്യത്തിലേറി
കിഷ്ക്കിന്ധാതിപനോടു സുന്ദരമായി
യുദ്ധം ചെയ്യ്തു വരുമ്പോള്‍
ധര്‍മ്മാ ധര്‍മ്മങ്ങള്‍ മനസ്സില്‍
കിടന്നു മറിയുന്നു ആരുമറിയാതെ
വാല്മീകമായി മാറുന്നുവല്ലോ
രാ മായട്ടെയിന്നിന്റെ
പാരായണങ്ങള്‍ വെറും
വയറിന്റെ ഭാഗമായി മാറുമ്പോള്‍
ജനാപവാദങ്ങള്‍ക്ക് ഇരയായി
രാവണക്കൊട്ടകള്‍ തേടി
അഗ്നി സാക്ഷിയാക്കി
അശ്വമേധത്തിനൊരുങ്ങുന്നു
ഇന്നിന്റെ രാമന്മാര്‍ .
Comments