ശാശ്വതമായ സുക്ഷിപ്പ്

ശാശ്വതമായ സുക്ഷിപ്പ്



പരസ്യമായി അറിയിക്കുന്നു
എന്നെ കിറിമുറിക്കുക ഞരക്കങ്ങളെ എന്തിനു
ചായംപിടിപ്പിച്ച കണ്ണുനീരിനായി ചുമപ്പിക്കുന്നു
എന്തിനു വീണ്ടും മലിനമാക്കുന്നു എന്‍ മുറിവുകളെ
കലുഷിതമാക്കുന്നു ഏറെ കളങ്കപ്പെടുത്തുന്നു
എന്തിനു ഭംഗി കൊടുക്കുന്നു എന്റെ ഭൗതികാവശിഷ്‌ടത്തിനു

അവിശുദ്ധ ചിന്തകള്‍
ഉരുക്കിയ പന്നിക്കൊഴുപ്പ് ചലമായി
ശക്തമായി ഒഴുക്കുന്നു
മുറിക്കുന്നു പിന്നെയും
എന്തിനി ഗോഷിടികളാല്‍ സമയം കളയുന്നു
എന്തിനു ചുമക്കുന്നു വെറുതെ
ആത്മാവില്ലാത്ത ഈ ശരീരത്തെ

ഏറ്റുപറയുക
എന്നെ കിറിമുറിക്കുക  ,ആ സമയത്ത്‌
ഉജ്ജ്വലമായ ആകാശഗമനത്തിനായി
കാറ്റായി എന്റെ അടുത്തു എത്തുമ്പോള്‍




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “