മനസ്സിലെന്നും -ജീ ആര്‍ കവിയൂര്‍
മനസ്സിലെന്നും -ജീ ആര്‍ കവിയൂര്‍
ഏഴാം കടലിനുമക്കരെ
തുറക്കുമൊരു കണ്ണുണ്ടാ
അകകണ്ണാല്‍ കാണുന്നു നിന്നെ
കരള്‍ തുടിക്കുമാ കാഴ്ചയില്‍
മറന്നു എല്ലാം ഞാന്‍
എന്നെ തന്നെ നിന്നിലായ്
നിന്‍ വാചാല മൗനമെന്നില്‍
നിറച്ചു നിര്‍നിദ്ര രാവിന്‍
സ്മൃതികളിന്നുമൊര്‍മ്മകള്‍ക്കു
ശിശിര കുളിരും
വസന്തത്തിന്‍ നിറവും
ഹേമന്തത്തിന്‍ സുഗന്ധവും
ഗ്രീഷ്മത്തിന്‍ ചുടു നിശ്വാസവും
ഒരു മയില്‍പേടയായ്
കുയില്‍ പാട്ടായി
മാന്‍ മിഴി നോട്ടമായി
മായാതെ മഴവില്ലായി
തെളിഞ്ഞു നില്‍ക്കുന്നു മനസ്സിലെന്നും
ഏഴാം കടലിനുമക്കരെ
തുറക്കുമൊരു കണ്ണുണ്ടാ
അകകണ്ണാല്‍ കാണുന്നു നിന്നെ
കരള്‍ തുടിക്കുമാ കാഴ്ചയില്‍
മറന്നു എല്ലാം ഞാന്‍
എന്നെ തന്നെ നിന്നിലായ്
നിന്‍ വാചാല മൗനമെന്നില്‍
നിറച്ചു നിര്‍നിദ്ര രാവിന്‍
സ്മൃതികളിന്നുമൊര്‍മ്മകള്‍ക്കു
ശിശിര കുളിരും
വസന്തത്തിന്‍ നിറവും
ഹേമന്തത്തിന്‍ സുഗന്ധവും
ഗ്രീഷ്മത്തിന്‍ ചുടു നിശ്വാസവും
ഒരു മയില്‍പേടയായ്
കുയില്‍ പാട്ടായി
മാന്‍ മിഴി നോട്ടമായി
മായാതെ മഴവില്ലായി
തെളിഞ്ഞു നില്‍ക്കുന്നു മനസ്സിലെന്നും
Comments