അവനെ കൊന്നു

അവനെ കൊന്നു


കതകിനു മുട്ട് കേട്ട്
അവളാകും എന്ന് കരുതി
ചെന്ന് നോക്കി ആരുമില്ല
നിരന്തരമായി
തട്ട് കുടി വന്നു
തുറന്നു നോക്കുമ്പോള്‍
ആരുമില്ല
അവസാനം പതിയിരുന്നു
പിടിക്കുക തന്നെ
മുടിക്ക് കുത്തി പിടിച്ചു
ചാക്കിലാക്കുമ്പോഴും
മുരടിക്കൊണ്ടിരുന്നു
കയറിട്ടു കെട്ടി മുറുക്കി
കയ്യില്‍ കിട്ടിയ
ഇരുമ്പു കൂടം എടുത്തു അടി തുടങ്ങി
അവസാനം ശബ്ദം നിലച്ചപ്പോള്‍
ആശ്വസിച്ചു ഇനി ഇവനെ
കൊണ്ടുള്ള ശല്യം തീരുമല്ലോ
അയലത്തെ ശോശാമ്മ ചേടത്തിയുടെ
വാഴകള്‍ ഇനി പിഴുതെറിയപ്പെടില്ലല്ലോ
മമൂഞ്ഞിക്കായുടെ തെങ്ങ് വീണു
പൊന്നമ്മ ചേച്ചിയുടെ
കൂനാച്ചി പുര തകരില്ലല്ലോ
അവനെ ഞാന്‍ കൊന്നു
അതെ ദുഷ്ടനായ കാറ്റിനെ ............
 ചൂട് കുടുന്നുണ്ടായിരുന്നു ഒരു കുളിർ കാറ്റില്ലാതെ





Comments

Cv Thankappan said…
കൊന്ന പാപം തിന്നാതീരില്ലാ മാഷെ
ക്ഷിപ്രകോപം വരുത്തിവെക്കുന്ന വിന.

നന്നായി രചന.
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “