കുറും കവിതകള്‍ 241
കുറും കവിതകള്‍ 241
ഭൂമിയില്‍ കെട്ടിയാടുന്നു
ജീവിതമെന്ന വേഷങ്ങള്‍
കഥകളില്‍ നടന്മാര്‍ നമ്മള്‍
പൂരപ്പൂ ആകാശാനന്ദം
മൊബൈല്‍കണ്ണുകള്‍ക്കു
ആഘോഷ ലഹരി
ഒളികണ്ണാല്‍ കണ്ടേന്‍
പാടങ്ങളുടെ പച്ചപ്പ്
നാടന്‍ കിനാവ്
ക്ഷീരപഥങ്ങളും
ആകാശമില്ലയെങ്കിലും
താരതിളക്കം നിന്‍ കണ്ണിലുണ്ടല്ലോ
മടിത്തലം നനയ്ക്കുന്നു
ലവണ മഴ
നക്ഷത്രപ്പകര്‍ച്ച
പുലര്‍കാലം കുളിര്‍വീശി
പടവുകള്‍ കാത്തിരുന്നു
പാദ സ്പര്‍ശനത്തിനായി
കാറ്റിനൊപ്പം എന്തെ വന്നില്ല
കാല്‍ ചിലമ്പൊലികാത്തു
കുളകല്‍ പടിയില്‍
മരങ്ങളുമാകാശവും
നിഴലിക്കുന്നു തടാകത്തില്‍
സ്വര്‍ഗ്ഗം താണിറങ്ങിയോ?!!
വയറിന്‍ കരച്ചിലോതുക്കാന്‍
വിറകുതേടി അതിജീവനം
കാടുണങ്ങി തീയാവാന്‍
മഞ്ഞില്‍ കളിച്ചു
നീല രാവ്
ആഘോഷത്താല്‍ മനം
Comments