കാത്തിരുന്നു കാണാം

കാത്തിരുന്നു കാണാം 

കാലത്തിൻ കൈത്തിരി വെട്ടത്തില്‍ 
മുന്നേറുമ്പോഴും മനസ്സുയിപ്പൊഴും 
പിറകിലേക്ക് നടക്കുന്ന പോലെ 
ചൂട്ട് എരിച്ചു നടന്നതു പിന്നെ 
റാന്തലുകള്‍ക്കും മെഴുകുതിരികള്‍ക്കും 
വഴിമാറി നടന്നു ഞെക്കുവിളക്കിലേക്കു 
എന്നിട്ടും ഇരുളകന്നില്ല ഒട്ടുമേ 
കാടത്തമേറെ കാട്ടിടുന്നു എങ്ങു നോക്കുകിലും 
മാന ഭംഗം ഗുണ്ടാ വിളയാട്ടങ്ങള്‍
പണാപഹരണങ്ങള്‍ പലിശ ചേര്‍ത്തു
ആത്മഹത്യകള്‍ ക്രൂരതകളെറുന്നു
ഇരുട്ടില്‍ തപ്പുന്നു മനുഷ്യത്വങ്ങളില്ലാതെ
ഇതിനൊക്കെ പകരം ചോദിക്കും
പ്രകൃതി ഏറെ വൈക്കാതെ ,കാത്തിരുന്നു കാണാം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “