കുറും കവിതകള്‍ 251

കുറും  കവിതകള്‍ 251

ലോകം കാല്‍പന്തിന്‍ ലഹരിയില്‍
ബ്രസീലില്‍ പ്രതിഷേധം.
അതി ജീവനത്തിനായി .....

ഉപ്പുനുറു മുളക് നൂറു
അരി ഒരു കിലോ ..
മൂത്ത വെണ്ടയ്ക്ക വേണ്ട .

ഉദയംപോലെയല്ല
അസ്തമനം മനസ്സില്‍
ഇവളൊരു മരീചിക

അവളിലിലലിഞ്ഞു
പുഴ കടലിലെന്നോണം
തിരമാലയായി വീണ്ടും കരയില്‍

അവളറിയാതെ അലിഞ്ഞു
ദുഃഖമെന്ന കരിനിഴല്‍
പകല്‍ പോലെ വളര്‍ന്നു

പ്രകൃതി പോല്‍
സുന്ദരമല്ലോ
ഏതു ബാല്യവും

തോടും പുഴകള്‍
വഴിമാറിയിന്നു
നാല്‍ചുവരിനുള്ളിലെ ബാല്യം

നാളെ കൂലി കുടുതല്‍
വേണം ഇല്ലെങ്കില്‍ .
ബംഗാളിയെ  പങ്കാളിയാക്കും

അമ്മ ....
ഊമയാകുന്നു .
അമ്മുമ്മയാകുമ്പോള്‍.!!

ഭ്രൂണഹത്യ
പാപം തന്നെ
കടലോളം മനസ്സു വേണം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “